സങ്കീർത്തനങ്ങൾ Chapter 83

For English

Read സങ്കീർത്തനങ്ങൾ Chapter 83 Online

Read സങ്കീർത്തനങ്ങൾ Chapter 83 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 83

1. ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.

2. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.

3. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.

4. വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.

5. അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.

6. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ,

7. ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;

8. അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.

9. മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻ തോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.

10. അവർ എൻ ദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.

11. അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.

12. നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.

13. എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.

14. വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

15. നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.

16. യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.

17. അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.

18. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.

About സങ്കീർത്തനങ്ങൾ Chapter 83

Read സങ്കീർത്തനങ്ങൾ Chapter 83 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 83
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 83 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 83?

സങ്കീർത്തനങ്ങൾ Chapter 83 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 83 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 84
  2. സങ്കീർത്തനങ്ങൾ Chapter 82
  3. സങ്കീർത്തനങ്ങൾ Chapter 145
  4. സങ്കീർത്തനങ്ങൾ Chapter 101
  5. ഉല്പത്തി Chapter 50
  6. സങ്കീർത്തനങ്ങൾ Chapter 58
  7. 1 ദിനവൃത്താന്തം Chapter 24

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 69
  2. സങ്കീർത്തനങ്ങൾ Chapter 140
  3. സങ്കീർത്തനങ്ങൾ Chapter 39
  4. സങ്കീർത്തനങ്ങൾ Chapter 127
  5. സങ്കീർത്തനങ്ങൾ Chapter 42
  6. സങ്കീർത്തനങ്ങൾ Chapter 33
  7. സങ്കീർത്തനങ്ങൾ Chapter 85

Related Chapters & Readings

  1. മർക്കൊസ് Chapter 15
  2. യോഹന്നാൻ Chapter 9
  3. ആവർത്തനം Chapter 31
  4. 2 രാജാക്കന്മാർ Chapter 24
  5. ലേവ്യപുസ്തകം Chapter 14
  6. എസ്ഥേർ Chapter 4
  7. 2 ശമൂവേൽ Chapter 6
Share Your Love

Leave a Reply

Your email address will not be published. Required fields are marked *