സങ്കീർത്തനങ്ങൾ Chapter 91

For English

Read സങ്കീർത്തനങ്ങൾ Chapter 91 Online

Read സങ്കീർത്തനങ്ങൾ Chapter 91 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 91

1. അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ

2. യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.

3. അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.

4. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.

5. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും

6. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.

7. നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.

8. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.

9. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.

10. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.

11. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;

12. നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.

13. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

14. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.

15. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.

16. ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.

About സങ്കീർത്തനങ്ങൾ Chapter 91

Read സങ്കീർത്തനങ്ങൾ Chapter 91 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 91
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 91 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 91?

സങ്കീർത്തനങ്ങൾ Chapter 91 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 91 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 84
  2. സങ്കീർത്തനങ്ങൾ Chapter 145
  3. സങ്കീർത്തനങ്ങൾ Chapter 82
  4. ഉല്പത്തി Chapter 50
  5. സങ്കീർത്തനങ്ങൾ Chapter 101
  6. സങ്കീർത്തനങ്ങൾ Chapter 58
  7. 1 ദിനവൃത്താന്തം Chapter 24

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 149
  2. സങ്കീർത്തനങ്ങൾ Chapter 122
  3. സങ്കീർത്തനങ്ങൾ Chapter 20
  4. സങ്കീർത്തനങ്ങൾ Chapter 70
  5. സങ്കീർത്തനങ്ങൾ Chapter 99
  6. സങ്കീർത്തനങ്ങൾ Chapter 132
  7. സങ്കീർത്തനങ്ങൾ Chapter 113

Related Chapters & Readings

  1. ആവർത്തനം Chapter 22
  2. ലേവ്യപുസ്തകം Chapter 17
  3. 2 ശമൂവേൽ Chapter 5
  4. സങ്കീർത്തനങ്ങൾ Chapter 13
  5. യിരേമ്യാവു Chapter 11
  6. ലൂക്കോസ് Chapter 13
  7. എബ്രായർ Chapter 13
Share Your Love

Leave a Reply

Your email address will not be published. Required fields are marked *