Read സങ്കീർത്തനങ്ങൾ Chapter 136 Online
Read സങ്കീർത്തനങ്ങൾ Chapter 136 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.
Choose a Chapter
സങ്കീർത്തനങ്ങൾ 136
1. യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2. ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
3. കർത്താധികർത്താവിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
4. ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
5. ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
6. ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
7. വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
8. പകൽ വാഴുവാൻ സൂര്യനെയും — അവന്റെ ദയ എന്നേക്കുമുള്ളതു.
9. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
10. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
11. അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
12. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ — അവന്റെ ദയ എന്നേക്കുമുള്ളതു.
13. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
14. അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
15. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
16. തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
17. മഹാരാജാക്കന്മാരെ സംഹരിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
18. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
19. അമോർയ്യരുടെ രാജാവായ സീഹോനെയും — അവന്റെ ദയ എന്നേക്കുമുള്ളതു.
20. ബാശാൻ രാജാവായ ഓഗിനെയും — അവന്റെ ദയ എന്നേക്കുമുള്ളതു.
21. അവരുടെ ദേശത്തെ അവകാശമായി കൊടുത്തു — അവന്റെ ദയ എന്നേക്കുമുള്ളതു.
22. തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ — അവന്റെ ദയ എന്നേക്കുമുള്ളതു.
23. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
24. നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
25. സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.
26. സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
About സങ്കീർത്തനങ്ങൾ Chapter 136
Read സങ്കീർത്തനങ്ങൾ Chapter 136 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.
Book Information
Book: സങ്കീർത്തനങ്ങൾ
Chapter: 136
Testament: Old Testament
How to Read this Chapter
Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.
More Resources
Continue Reading the Bible
Continue reading സങ്കീർത്തനങ്ങൾ Chapter 136 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.
Frequently Asked Questions
What is സങ്കീർത്തനങ്ങൾ Chapter 136?
സങ്കീർത്തനങ്ങൾ Chapter 136 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.
Can I read this chapter online?
Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 136 online for free with easy chapter navigation.
More Chapters from പഴയ നിയമം
- സങ്കീർത്തനങ്ങൾ Chapter 84
- സങ്കീർത്തനങ്ങൾ Chapter 145
- സങ്കീർത്തനങ്ങൾ Chapter 82
- ഉല്പത്തി Chapter 50
- സങ്കീർത്തനങ്ങൾ Chapter 101
- സങ്കീർത്തനങ്ങൾ Chapter 58
- 1 ദിനവൃത്താന്തം Chapter 24
Explore More from സങ്കീർത്തനങ്ങൾ
- സങ്കീർത്തനങ്ങൾ Chapter 106
- സങ്കീർത്തനങ്ങൾ Chapter 98
- സങ്കീർത്തനങ്ങൾ Chapter 80
- സങ്കീർത്തനങ്ങൾ Chapter 81
- സങ്കീർത്തനങ്ങൾ Chapter 5
- സങ്കീർത്തനങ്ങൾ Chapter 87
- സങ്കീർത്തനങ്ങൾ Chapter 55