സങ്കീർത്തനങ്ങൾ Chapter 115

For English

Read സങ്കീർത്തനങ്ങൾ Chapter 115 Online

Read സങ്കീർത്തനങ്ങൾ Chapter 115 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 115

1. ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

2. അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?

3. നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.

4. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.

5. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.

6. അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

7. അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.

8. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

9. യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;

10. അഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

11. യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

12. യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും.

13. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.

14. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.

15. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.

16. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.

17. മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,

18. നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.

About സങ്കീർത്തനങ്ങൾ Chapter 115

Read സങ്കീർത്തനങ്ങൾ Chapter 115 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 115
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 115 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 115?

സങ്കീർത്തനങ്ങൾ Chapter 115 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 115 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 84
  2. സങ്കീർത്തനങ്ങൾ Chapter 145
  3. സങ്കീർത്തനങ്ങൾ Chapter 82
  4. ഉല്പത്തി Chapter 50
  5. സങ്കീർത്തനങ്ങൾ Chapter 101
  6. സങ്കീർത്തനങ്ങൾ Chapter 58
  7. 2 ദിനവൃത്താന്തം Chapter 3

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 35
  2. സങ്കീർത്തനങ്ങൾ Chapter 147
  3. സങ്കീർത്തനങ്ങൾ Chapter 26
  4. സങ്കീർത്തനങ്ങൾ Chapter 144
  5. സങ്കീർത്തനങ്ങൾ Chapter 130
  6. സങ്കീർത്തനങ്ങൾ Chapter 82
  7. സങ്കീർത്തനങ്ങൾ Chapter 46

Related Chapters & Readings

  1. പുറപ്പാടു് Chapter 22
  2. 1 ശമൂവേൽ Chapter 6
  3. മർക്കൊസ് Chapter 3
  4. മർക്കൊസ് Chapter 8
  5. സദൃശ്യവാക്യങ്ങൾ Chapter 10
  6. 2 ദിനവൃത്താന്തം Chapter 29
  7. ദാനീയേൽ Chapter 6
Share Your Love

Leave a Reply

Your email address will not be published. Required fields are marked *