ഉല്പത്തി Chapter 15

For English

Read ഉല്പത്തി Chapter 15 Online

Read ഉല്പത്തി Chapter 15 online from the Holy Bible. This chapter is part of the Book of ഉല്പത്തി in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of ഉല്പത്തി and the Holy Bible online.

Choose a Chapter

ഉല്പത്തി 15

1. അതിന്റെശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.

2. അതിന് അബ്രാം: കർത്താവായ യഹോവേ, നീ എനിക്ക് എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു.

3. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.

4. അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻതന്നെ നിന്റെ അവകാശിയാകും എന്ന് അവനു യഹോവയുടെ അരുളപ്പാടുണ്ടായി.

5. പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.

6. അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.

7. പിന്നെ അവനോട്: ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്ന് അരുളിച്ചെയ്തു.

8. കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എന്തൊന്നിനാൽ അറിയാം എന്ന് അവൻ ചോദിച്ചു.

9. അവൻ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.

10. ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്ത നടുവേ പിളർന്നു ഭാഗങ്ങളെ നേർക്കുനേരേ വച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല.

11. ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.

12. സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെമേൽ വീണു.

13. അപ്പോൾ അവൻ അബ്രാമിനോട്: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.

14. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.

15. നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും.

16. നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്ന് അരുളിച്ചെയ്തു.

17. സൂര്യൻ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.

18. അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത്നദിയായ

19. മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനീസ്യർ, കദ്മോന്യർ,

20. ഹിത്യർ, പെരിസ്യർ, രെഫായീമ്യർ,

21. അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

About ഉല്പത്തി Chapter 15

Read ഉല്പത്തി Chapter 15 online from the Holy Bible. This chapter is part of the Book of ഉല്പത്തി in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: ഉല്പത്തി
Chapter: 15
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading ഉല്പത്തി. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading ഉല്പത്തി Chapter 15 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is ഉല്പത്തി Chapter 15?

ഉല്പത്തി Chapter 15 is part of the Book of ഉല്പത്തി in the Holy Bible.

Can I read this chapter online?

Yes. You can read the complete ഉല്പത്തി Chapter 15 online for free with easy chapter navigation.

More Chapters from ഉല്പത്തി

  1. ഉല്പത്തി Chapter 50
  2. ഉല്പത്തി Chapter 34
  3. ഉല്പത്തി Chapter 24
  4. ഉല്പത്തി Chapter 11
  5. ഉല്പത്തി Chapter 4
  6. ഉല്പത്തി Chapter 41
  7. ഉല്പത്തി Chapter 16

Explore More from പഴയ നിയമം

  1. ആവർത്തനം Chapter 28
  2. ഉല്പത്തി Chapter 44
  3. ആവർത്തനം Chapter 3
  4. ലേവ്യപുസ്തകം Chapter 14
  5. 1 ദിനവൃത്താന്തം Chapter 8
  6. 2 രാജാക്കന്മാർ Chapter 22
  7. യിരേമ്യാവു Chapter 44

Related Chapters & Readings

  1. ആവർത്തനം Chapter 17
  2. യോനാ Chapter 3
  3. സങ്കീർത്തനങ്ങൾ Chapter 36
  4. 2 രാജാക്കന്മാർ Chapter 7
  5. ഉല്പത്തി Chapter 23
  6. യേഹേസ്കേൽ Chapter 14
  7. പുറപ്പാടു് Chapter 35
Share Your Love

Leave a Reply

Your email address will not be published. Required fields are marked *