ഉല്പത്തി Chapter 10

For English

Read ഉല്പത്തി Chapter 10 Online

Read ഉല്പത്തി Chapter 10 online from the Holy Bible. This chapter is part of the Book of ഉല്പത്തി in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of ഉല്പത്തി and the Holy Bible online.

Choose a Chapter

A+ A A-

ഉല്പത്തി 10

1. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്റെശേഷം അവർക്കു പുത്രന്മാർ ജനിച്ചു.

2. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.

3. ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.

4. യാവാന്റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.

5. ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

6. ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

7. കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക;

8. രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.

9. അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.

10. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു.

11. ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം,

12. കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു.

13. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

14. പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

15. കനാൻ തന്റെ ആദ്യജാതനായ സീദോൻ,

16. ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ,

17. ഹിവ്യൻ, അർക്ക്യൻ, സീന്യൻ,

18. അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.

19. കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

20. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.

21. ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിനും പുത്രന്മാർ ജനിച്ചു.

22. ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.

23. അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥർ, മശ്.

24. അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.

25. ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ.

26. യൊക്താനോ: അൽമോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്,

27. ഹദോരാം, ഊസാൽ, ദിക്ലാ,

28. ഓബാൽ, അബീമയേൽ, ശെബ,

29. ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.

30. അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു.

31. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.

32. ഇവർതന്നെ ജാതിജാതിയായും കുലം കുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയത്.

About ഉല്പത്തി Chapter 10

Read ഉല്പത്തി Chapter 10 online from the Holy Bible. This chapter is part of the Book of ഉല്പത്തി in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: ഉല്പത്തി
Chapter: 10
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading ഉല്പത്തി. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading ഉല്പത്തി Chapter 10 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is ഉല്പത്തി Chapter 10?

ഉല്പത്തി Chapter 10 is part of the Book of ഉല്പത്തി in the Holy Bible.

Can I read this chapter online?

Yes. You can read the complete ഉല്പത്തി Chapter 10 online for free with easy chapter navigation.

Share Your Love

Leave a Reply

Your email address will not be published. Required fields are marked *