എസ്ഥേർ Chapter 7

For English

Read എസ്ഥേർ Chapter 7 Online

Read എസ്ഥേർ Chapter 7 online from the Holy Bible. This chapter is part of the Book of എസ്ഥേർ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of എസ്ഥേർ and the Holy Bible online.

Choose a Chapter

എസ്ഥേർ 7

1. അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു.

2. രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടു: എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.

3. അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.

4. ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാൻ കഴിവില്ലെന്നു വരികിലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.

5. അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടു: അവൻ ആർ? ഇങ്ങനെ ചെയ്‍വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു.

6. അതിന്നു എസ്ഥേർ: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ എന്നു പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.

7. രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവു തനിക്കു അനർത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാൻ തന്റെ ജീവരക്ഷെക്കായി എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ നിന്നു.

8. രാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽ നിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.

9. അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊർദ്ദെഖായിക്കു ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നേ അവനെ തൂക്കിക്കളവിൻ എന്നു രാജാവു കല്പിച്ചു.

10. അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

About എസ്ഥേർ Chapter 7

Read എസ്ഥേർ Chapter 7 online from the Holy Bible. This chapter is part of the Book of എസ്ഥേർ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: എസ്ഥേർ
Chapter: 7
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading എസ്ഥേർ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading എസ്ഥേർ Chapter 7 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is എസ്ഥേർ Chapter 7?

എസ്ഥേർ Chapter 7 is part of the Book of എസ്ഥേർ in the Holy Bible.

Can I read this chapter online?

Yes. You can read the complete എസ്ഥേർ Chapter 7 online for free with easy chapter navigation.

More Chapters from എസ്ഥേർ

  1. എസ്ഥേർ Chapter 4
  2. എസ്ഥേർ Chapter 3
  3. എസ്ഥേർ Chapter 10
  4. എസ്ഥേർ Chapter 5
  5. എസ്ഥേർ Chapter 9
  6. എസ്ഥേർ Chapter 6
  7. എസ്ഥേർ Chapter 2

Explore More from പഴയ നിയമം

  1. സംഖ്യാപുസ്തകം Chapter 10
  2. സങ്കീർത്തനങ്ങൾ Chapter 70
  3. ആവർത്തനം Chapter 9
  4. സെഖർയ്യാവു Chapter 13
  5. സദൃശ്യവാക്യങ്ങൾ Chapter 11
  6. യിരേമ്യാവു Chapter 39
  7. 2 ശമൂവേൽ Chapter 23

Related Chapters & Readings

  1. സദൃശ്യവാക്യങ്ങൾ Chapter 23
  2. ലൂക്കോസ് Chapter 5
  3. 2 തിമൊഥെയൊസ് Chapter 3
  4. ആവർത്തനം Chapter 22
  5. യിരേമ്യാവു Chapter 7
  6. യോശുവ Chapter 5
  7. ഉല്പത്തി Chapter 23
Share Your Love

Leave a Reply

Your email address will not be published. Required fields are marked *