യേഹേസ്കേൽ Chapter 9

For English

Read യേഹേസ്കേൽ Chapter 9 Online

Read യേഹേസ്കേൽ Chapter 9 online from the Holy Bible. This chapter is part of the Book of യേഹേസ്കേൽ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of യേഹേസ്കേൽ and the Holy Bible online.

Choose a Chapter

യേഹേസ്കേൽ 9

1. അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.

2. അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.

3. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

4. അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

5. മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു.

6. വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.

7. അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.

8. അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.

9. അതിന്നു അവൻ എന്നോടു: യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവർ പറയുന്നുവല്ലോ.

10. ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

11. ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.

About യേഹേസ്കേൽ Chapter 9

Read യേഹേസ്കേൽ Chapter 9 online from the Holy Bible. This chapter is part of the Book of യേഹേസ്കേൽ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: യേഹേസ്കേൽ
Chapter: 9
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading യേഹേസ്കേൽ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading യേഹേസ്കേൽ Chapter 9 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is യേഹേസ്കേൽ Chapter 9?

യേഹേസ്കേൽ Chapter 9 is part of the Book of യേഹേസ്കേൽ in the Holy Bible.

Can I read this chapter online?

Yes. You can read the complete യേഹേസ്കേൽ Chapter 9 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 84
  2. സങ്കീർത്തനങ്ങൾ Chapter 145
  3. സങ്കീർത്തനങ്ങൾ Chapter 82
  4. ഉല്പത്തി Chapter 50
  5. സങ്കീർത്തനങ്ങൾ Chapter 101
  6. സങ്കീർത്തനങ്ങൾ Chapter 58
  7. 1 ദിനവൃത്താന്തം Chapter 24

Explore More from യേഹേസ്കേൽ

  1. യേഹേസ്കേൽ Chapter 21
  2. യേഹേസ്കേൽ Chapter 35
  3. യേഹേസ്കേൽ Chapter 40
  4. യേഹേസ്കേൽ Chapter 22
  5. യേഹേസ്കേൽ Chapter 16
  6. യേഹേസ്കേൽ Chapter 17
  7. യേഹേസ്കേൽ Chapter 34

Related Chapters & Readings

  1. സദൃശ്യവാക്യങ്ങൾ Chapter 16
  2. 1 ദിനവൃത്താന്തം Chapter 14
  3. എസ്രാ Chapter 3
  4. സങ്കീർത്തനങ്ങൾ Chapter 35
  5. ലൂക്കോസ് Chapter 8
  6. സെഖർയ്യാവു Chapter 4
  7. ലേവ്യപുസ്തകം Chapter 6
Share Your Love

Leave a Reply

Your email address will not be published. Required fields are marked *