ഇയ്യോബ് Chapter 8

For English

Read ഇയ്യോബ് Chapter 8 Online

Read ഇയ്യോബ് Chapter 8 online from the Holy Bible. This chapter is part of the Book of ഇയ്യോബ് in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of ഇയ്യോബ് and the Holy Bible online.

Choose a Chapter

ഇയ്യോബ് 8

1. അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2. എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും?

3. ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ?

4. നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു.

5. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ,

6. നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

7. നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

8. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക.

9. നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

10. അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.

11. ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?

12. അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.

13. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;

14. അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

15. അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല.

16. വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.

17. അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു.

18. അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.

19. ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും.

20. ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

21. അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും.

22. നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.

About ഇയ്യോബ് Chapter 8

Read ഇയ്യോബ് Chapter 8 online from the Holy Bible. This chapter is part of the Book of ഇയ്യോബ് in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: ഇയ്യോബ്
Chapter: 8
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading ഇയ്യോബ്. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading ഇയ്യോബ് Chapter 8 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is ഇയ്യോബ് Chapter 8?

ഇയ്യോബ് Chapter 8 is part of the Book of ഇയ്യോബ് in the Holy Bible.

Can I read this chapter online?

Yes. You can read the complete ഇയ്യോബ് Chapter 8 online for free with easy chapter navigation.

More Chapters from ഇയ്യോബ്

  1. ഇയ്യോബ് Chapter 6
  2. ഇയ്യോബ് Chapter 3
  3. ഇയ്യോബ് Chapter 21
  4. ഇയ്യോബ് Chapter 13
  5. ഇയ്യോബ് Chapter 11
  6. ഇയ്യോബ് Chapter 39
  7. ഇയ്യോബ് Chapter 17

Explore More from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 73
  2. ആവർത്തനം Chapter 13
  3. യേഹേസ്കേൽ Chapter 2
  4. നെഹെമ്യാവു Chapter 11
  5. സംഖ്യാപുസ്തകം Chapter 19
  6. പുറപ്പാടു് Chapter 28
  7. ഇയ്യോബ് Chapter 14

Related Chapters & Readings

  1. ഉല്പത്തി Chapter 10
  2. ഇയ്യോബ് Chapter 7
  3. ഗലാത്യർ Chapter 3
  4. സങ്കീർത്തനങ്ങൾ Chapter 39
  5. സങ്കീർത്തനങ്ങൾ Chapter 11
  6. സങ്കീർത്തനങ്ങൾ Chapter 79
  7. സങ്കീർത്തനങ്ങൾ Chapter 10
Share Your Love

Leave a Reply

Your email address will not be published. Required fields are marked *