ഇയ്യോബ് Chapter 17

For English

Read ഇയ്യോബ് Chapter 17 Online

Read ഇയ്യോബ് Chapter 17 online from the Holy Bible. This chapter is part of the Book of ഇയ്യോബ് in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of ഇയ്യോബ് and the Holy Bible online.

Choose a Chapter

A+ A A-

ഇയ്യോബ് 17

1. എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

2. എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.

3. നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു?

4. ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.

5. ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.

6. അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.

7. ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ.

8. നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.

9. നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

10. എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

11. എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു.

12. അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.

13. ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

14. ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

15. അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും?

16. അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.

About ഇയ്യോബ് Chapter 17

Read ഇയ്യോബ് Chapter 17 online from the Holy Bible. This chapter is part of the Book of ഇയ്യോബ് in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: ഇയ്യോബ്
Chapter: 17
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading ഇയ്യോബ്. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading ഇയ്യോബ് Chapter 17 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is ഇയ്യോബ് Chapter 17?

ഇയ്യോബ് Chapter 17 is part of the Book of ഇയ്യോബ് in the Holy Bible.

Can I read this chapter online?

Yes. You can read the complete ഇയ്യോബ് Chapter 17 online for free with easy chapter navigation.

Share Your Love

Leave a Reply

Your email address will not be published. Required fields are marked *